പ്രിയപ്പെട്ട ഇറോം
നിന്റെ
ഇനിയും പിടികൊടുക്കാത്ത
സഹോദരനാണ് ഞാൻ
ഇനിയും പിടികൊടുക്കാത്ത
സഹോദരനാണ് ഞാൻ
വഴിവക്കിലിങ്ങനെ
സ്വാതന്ത്ര്യത്തിന്റെ മധുരം
നുരയുമ്പോൾ
നിന്നെയോർക്കാറില്ല, സത്യം.
ഓർമ്മ വരുമ്പോഴൊക്കെ
ബാരക്കിലേക്ക് വണ്ടി കയറും
അരികിലാരും കാണാതെ
കാരമുള്ളിന്റെ ഒരു തൈ നടും
കാരണം
പട്ടാളത്തിന് ചരിത്രത്തിലൊർത്ഥമേയുള്ളു
ജർമ്മനിയിലും തുർക്കിയിലും
മംഗോളിയായിലും കലിംഗയിലും
ലങ്കയിലും എവിടെയും
അതിനൊരർത്ഥമേയുള്ളു.
3 comments:
ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ മനസ്സു മടുത്തു പോകും
ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ മനസ്സു മടുത്തു പോകും .
തീർച്ചയായും സമ്മതിക്കുന്നു.
പണ്ഡിതന്റെ പേനയ്ക്ക്
വാഗ്മിയുടെ നാവിന്
യുവതയുടെ കരുത്തിനു ..
അഗ്നിയുടെ ചൂടുണ്ടാവണം.
അതില്ലാതാവുന്ന നാട്ടില്‍ പാവം ഇറോം ശര്മിളമാര് ജനിക്കും.
ലജ്ജിക്കുക നാം ഇന്ത്യന്‍ ജനത.
(ഉയരട്ടെ ഇനിയും ഇത്തരം ജ്വാലാക്ഷരങ്ങള്.. അനീതിക്കെതിരെ )
Post a Comment