നിന്റെ
തന്ത എന്ന ‘പൊളി’വചനം
സൌഹൃദം
തകരാനുള്ള സൂത്രവാക്യമേയല്ല
കലാപത്തിന്റെ
പെട്ടെന്നുള്ള കാരണമാണ്.
ആട്
അതിരു കടന്നു…,
പള്ളിക്കു
മുമ്പിൽ പടക്കം പൊട്ടി എന്നൊക്കെ പറയുമ്പോലെ.
കറിക്ക്
ഉപ്പു കൂടിയത്
മൊഴി
ചൊല്ലാൻ കാരണമാകുന്നതുപോലെ
അവനോട്
ഒരുവാക്കധികം പറഞ്ഞത്
പ്രണയത്തിന്റെ
അറുതിയാകുന്നതുപോലെ
ആരുടേയോ
ഗർഭത്തിൽ ഒരു ഹിറ്റ്ലർ വളരുന്നുണ്ടാവും
അല്ലെങ്കിൽ
ഒരു രാവണൻ
പഴയ
ഏതോ യുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകൾ
ഗർവ്വ്
അസൂയ
മടുപ്പ്
അവഗണനയുടെ
ഗോത്രസ്മൃതികൾ
പിന്നെ
തന്ത തന്നെ വേണമെന്നില്ല
പാറിവീണ
ഒരു മുടിയായാലും മതി