28.8.07

പേരുമാറ്റം

പേരുമാറ്റണം
പഴയ പേര്‌
ഒരുപാട്‌ തെറ്റിദ്ധാരണകളുണ്ടാക്കുന്നു

പണ്ടു നാടു തെണ്ടിയപ്പോള്‍ കിട്ടിയ പേരാണ്‌
ആള്‍ക്കാര്‍ക്ക്‌ അവകാശബോധുണ്ടാക്കന്‍
നടന്നപ്പോള്‍ കിട്ടിയത്‌
ആളെക്കൂട്ടി
വീടില്ലാത്തോര്‍ക്ക്‌ഒരു പണി സംഭാവന,
ഒരു കവുങ്ങ്‌ സംഭാവന,
മെറ്റഞ്ഞ കുറച്ചോലയും
ഇത്തിരിപ്പണവും സംഭാവന,
എന്നു പിരിച്ചു നടന്നപ്പോള്‍ കിട്ടിയ പേരാണ്‌

ഇടവഴി നിരത്തി റോഡാക്കാന്‍ നടന്നപ്പോള്‍,
മുഖം തിരിച്ചവന്റെ പറമ്പ്‌
ഒറ്റരാത്രികൊണ്ട്‌ നിരത്താന്‍വിപ്ലവം കൂട്ടിയപ്പോള്‍,
മലയായ മലയൊക്കെ
പൈപ്പുവെള്ളമെത്തിക്കാന്
‍നിവേദനമെഴുതിയപ്പോള്‍,
വായനശാലയുണ്ടാക്കി
അക്ഷരത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചപ്പോള്‍
ഒരു പതക്കം പോലെ
ഹൃദയത്തില്‍ ചാര്‍ത്തിത്തന്ന പേര്‌

ആര്‍ക്കൊക്കെയോ വേണ്ടി
ആശുപത്രിപ്പടിക്കല്‍കാവല്‍ കിടന്നപ്പോള്‍,
രക്തം കൊടുത്തപ്പോള്‍ കിട്ടിയ പേര്‌,
രക്തത്തിന്റെ നിറമുള്ള പേര്‌

അന്ന് കൂടെയുണ്ടായിരുന്നവര്‍ ഇന്നില്ല
ചെരിഞ്ഞു മാത്രം കിടക്കവുന്ന
തുളവീണ മരബെഞ്ച്‌
പുക കിട്ടാത്ത ബീഡി
കടുംവര്‍ണ പോസ്റ്റര്‍ക്കളറുകള്
‍തേഞ്ഞ എഴുത്തുബ്രഷുകള്
‍നിറയെ മക്ഷിയുള്ള ഒരു പേന
ചുവന്ന തലക്കെട്ടുകളുള്ള റ്റാബ്ലോയിഡുകള്‍

കണ്ണടക്കവറും
മൊബെയില്‍ഫോണും ഗര്‍ഭത്തില്‍പ്പേറുന്ന
ചുളിയാത്ത പുത്തന്‍ കുപ്പായങ്ങള്‍ക്ക്‌
ഇന്ന് ആ പേര്‌ ചേരില്ല
അതുകൊണ്ട്‌ കുറഞ്ഞ പക്ഷം
അതിന്റെ കൂടെ 'മുന്‍' എന്നു ചേര്‍ത്തുതരുവാന്‍ അപേക്ഷ.

21.5.07

അതു ഞാന്‍ തന്നെയാണ`

ജമന്തിപ്പോവിന്റെ നിറമുള്ള
ഇളം സുന്ദരിയെ
അമര്‍ത്തിച്ചുംബിക്കാന്‍
കണ്ണടച്ചപ്പോഴാണ`
മുഖം നിവര്‍ത്തി
അവളെന്റെയുള്ളില്
‍വിടര്‍ന്നിരിക്കുന്നത്‌ കണ്ടത്‌

ഇതെന്തതിശയമെന്ന്
വാ പിളര്‍തിയപ്പോഴാണ`
അതു ഞാന്‍ തന്നെയണെന്ന അറിവ്‌
അനുഭവമായി ഉള്ളില്‍ പൂത്തത്‌

ജമന്തിപ്പൂവിന്റെ മണം
ആതിതീവ്രമണുവോളം കിനിഞ്ഞിറങ്ങവേ
ഉള്ളിലങ്ങോളമിങ്ങോളം
രാസപ്രവര്‍ത്തനതിന്റെ വേലിയേറ്റം;
അതിരുകളെല്ലാം ഉരുകിയൊലിക്കുന്നു
നട്ടുച്ചയില്‍:
രാപ്പാടിയുടെ ഗീതം
നിശാഗന്ധിയുടെ തീഷ്ണസുഗന്ധം

മോഹങ്ങല്‍ മുളപൊട്ടിപ്പടര്‍ന്ന
ഇരുട്ടിന്റെ ചിതല്‍പ്പുറ്റുകള്
‍എങ്ങോ മറഞ്ഞൊഴിയുമ്പോള്
‍ഞനൊരു ജമന്തിപ്പൂവിന്റെ
നിറവുംമണവും മാത്രമല്ല

ഒരു മയില്‍പ്പീലി
ഒരു മഞ്ഞുതുള്ളി
പുല്ല`,
പുഞ്ചിരി
പൊട്ടിക്കരച്ചില്‍
പാറക്കല്ല്
പ്രപഞ്ചം മുഴുവന്‍
തീവണ്ടിയായിഒഴുകുകയാണ`
വര്‍ണപ്പമ്പരമായി
അലിഞ്ഞൊന്നാവുകയാണ`

15.5.07

മോഹം

മോഹം
അവളുടെ ഉടുപ്പിന`
ജമന്തിപ്പൂവിന്റെ നിറമായിരുന്നു
ദേഹത്തിന` അതിനോടു ചേര്‍ന്ന നിറം
അവളുടെ കണ്ണുകളില്‍
സന്ധികളില്‍
തീവ്രമായി ഞാന്‍ വായിച്ചതെന്ത്‌
മോഹിച്ചതെന്ത്‌
തിരിച്ചറിയാനായില്ല
പിന്നെഒരുള്‍ക്കുളിരോടെയറിഞ്ഞു
എന്റെ മോഹംഅവളുടെകുഞ്ഞായി
പിറക്കണമെന്നായിരുന്നു

14.5.07

ബണൂകള്

ബലൂണുകള്

‍രാവിലെവിടര്‍ന്ന കണ്ണുകളുമായി
സ്കൂളിലേക്കുപോയ
കുഞ്ഞിനു പകരം
വൈകിട്ട്‌ തിരിച്ചെത്തിയ
നിറം മങ്ങിയ ബലൂണിന്റെ.
കവിളില്‍ തലോടിയപ്പോള്
‍പൊട്ടി മുറ്റത്തേക്ക്‌ചിതറിയത്‌
ഇതൊക്കെയാണ`

അക്കങ്ങല്‍ നുള്ളിയെടുത്ത്‌
തുളവീണ കണക്കുപുസ്തകം

നഴ്സറിടീച്ചര്‍ നാവില്‍ പുരട്ടിക്കൊടുത്ത
കൊഞ്ചിപ്പാട്ടുകളുടെ
വിരസമായ ആവര്‍ത്തനം

ചോദ്യങ്ങള്‍ മുളയ്ക്കാത്ത
അക്ഷരങ്ങള്
‍കിളികളേയും പൂക്കളേയും നഷ്ടപ്പെട്ട്‌
ജ്യാമിതീയ രൂപത്തിലായ മലയാളം

മഴവില്ലിനുപകരം
കണ്ണില്‍ പുരട്ടിയ മൂടല്‍ഞ്ഞ്‌

വര്‍ഷങ്ങല്‍ പഴക്കമുള്ള
ഇരുട്ടും പൊടിയും

പിന്നെ
മാഷിന്റെ കഥയില്ലായ്മയും
അച്ഛനോടുള്ള പിണക്കവും

8.5.07

unnikkavthakal

I am nothing
but a mirror
that reflects all
and creates nothing