8.9.11

യാത്രയ്ക്ക് കൂട്ടിന് ആളെ ആവശ്യമുണ്ട്



പ്രായം 38 കഴിഞ്ഞു
വേണമെങ്കിൽ അന്തംവിടാനുള്ള സമയമായി
കാസർക്കോട്ടേക്കുരുട്ടിക്കയറ്റി
കന്യാകുമാരിക്കു വിട്ടാലോന്ന്
ഒരു പ്രാന്ത് തോന്നുന്നു
കടലും മലയും
നഗരത്തിരക്കും
ഗ്രാമത്തിന്റെ സ്റ്റിൽസും കണ്ട്
രുചികൾ നുണഞ്ഞ്
അമ്പലങ്ങളും പള്ളികളും തൊഴുത്
മനുഷ്യമ്മാരെയും പക്ഷിമൃഗസുഹൃത്തുക്കളെയും പരിചയപ്പെട്ട്
തെരുവിലും പുഴവക്കിലുമുറങ്ങി
കള്ളായ കള്ളൊക്കെ കുടിച്ച്
മായം മറിഞ്ഞൊരു യാത്ര
അതിന് കൂട്ടിനൊരാള് വേണം
ഭാര്യയുടെയും കാമുകിയുടെയും ഭാരമില്ലാത്ത,
ഭാരമേയില്ലാത്ത
ഒരു പെണ്ണായാൽ നന്ന്,
പെണ്ണുപോലായാൽ നന്ന്

വരുന്നോ.., കൂടെ?





4 comments:

Aardran said...

വായിച്ച് അഭിപ്രായം പറയണേ..........

Dr. T. Githesh said...

യാത്രയൊക്കെ കൊള്ളാം. കള്ളു കുടിക്കാം, കുത്തിമറിയാം, നാടായ നാടൊക്കെ പാട്ടു പാടിയും പറഞ്ഞും നിറയ്ക്കാം. കൂട്ടിനാളും കൊള്ളാം. വേണം താനും. എങ്കിലും ഒരു പെൺമണിയാവുന്നതെന്തിനെന്നുമാത്രം മനസ്സിലായില്ല. നാടായ നാടും വീടായ വീടും കാടായ കാടും തേടി നടന്നതെന്തിനോ... അതെന്തരോ...

pradan said...

യാത്രയിൽ പെൺകൂട്ട് എന്ന ആശയം
"എന്റെ കേരളം"പരിപാടിക്ക് ശേഷം ചാനലുകാരുടെ ട്രാവലോഗ് പരമ്പരകളിൽ
സ്ഥിരം കാണുന്നതല്ലേ......
നാട്ടുമൊഴി...
തലക്കുടയും എടുത്ത് ബസ്സിൽ കയറിയ പോലെ.... ഒരു യാത്ര....

linsha said...

yathrakku oru pasuvine tharatte