ഭാഗം 1
1. മറവി
വാഴക്കൂമ്പിന്റെ നിറമുള്ള,
അറബിക്കഥയുടെ മണമുള്ള
സൂഫിയാനെ കണ്ടപ്പോള്‍
ഉപ്പിലിറങ്ങി നിന്ന
ഉണ്ണി കെ. വിശ്വംഭരന്‍
വര്‍ഷങ്ങളോളം ചവിട്ടിയുറപ്പിച്ച
ആര്‍ഷഭാരതസംസ്കാരം
പൊടുന്നനെ മറന്നു.
2. പായക്കപ്പല്‍
കപ്പലിന്
പെട്ടെന്നാണ് കാറ്റുപിടിച്ചത്
പായ വലിച്ചു താഴ്ത്താനും
നങ്കൂരമിടാനും
അയാള്‍ തയ്യാറല്ലായിരുന്നു
എത്തിച്ചേര്‍ന്നത്
അതുവരെ നടന്ന തീരവും കടലും വിട്ട്
തൊപ്പിക്കാരും തട്ടക്കാരും മാത്രമുള്ള
ഒരു ദ്വീപില്‍
3. കാറ്റു പറഞ്ഞത്
പത്തേമാരി വന്നെന്ന്
പൊന്നും പണവും തിളങ്ങിയെന്ന്
പറന്നുപൊങ്ങിയ കൊടിക്കൂറയില്‍
ജിന്നുകളിറങ്ങിയെന്നും
മന്ത്രച്ചരടാല്‍
ഉണ്ണി കെ. വിശ്വംഭരന്‍
ബന്ധിതനാണെന്നും
4. കര്‍ക്കടകം
വഴികളാകെ
ചിന്നം പിന്നം കരഞ്ഞു
അങ്ങാടി മൂടിക്കെട്ടി
സന്ധ്യയോടെ
തെക്കോട്ടും വടക്കോട്ടും
മിന്നല്‍പ്പിണരുകളോടി
ഇരുട്ടില്‍
അതിഖരമായി ആരൊക്കെയോ
കലമ്പി
5. പകല്‍
കാറ്റിനെ പിടികൂടി
കവലയില്‍ കെട്ടിയിട്ടു
ഉണ്ണി കെ. വിശ്വംഭരന്റെ
ഓര്‍മ്മകള്‍
പല വഴികളിലൂടെ
തിരിച്ചെത്തി
പടിഞ്ഞാറുനിന്നും
പത്തേമാരിക്കാരുമെത്തി
അണയാന്‍ മറന്ന വിളക്കുകാലുകള്‍
കാഴ്ചക്കാരയി
6.ഭരതവാക്യം
വെള്ളത്തൊപ്പി ഊരുന്നതിനിടെ
ഉണ്ണി കെ. വിശ്വംഭരന്റെ
തലയുടെ ഒരു ഭാഗം
അതില്‍ പുരണ്ടു
ഹൃദയം ഇതളുകളായി-
സൂഫിയാന്‍, സൂഫിയാന്‍ എന്ന്
അടയാളപ്പെടുത്തി
ഉടല്‍ ആര്‍ഷഭാരതമേറ്റുവാങ്ങി
ഒന്നും കിട്ടിയില്ലെങ്ങിലും
പരിവാരങ്ങളും
തൃപ്തരായി.
ഭാഗം 2
പത്തേമാരി തിരിച്ചുപോയി
കൊടിക്കൂറയില്‍ത്തൂങ്ങിയ
അറബിക്കഥയില്‍നിന്ന്
ഒരു മാദകഗന്ധം
കരയിലേക്ക് ഇളകുന്നുണ്ടായിരുന്നു.
കാറ്റ്, പക്ഷേ
ഒന്നും മിണ്ടിയില്ല.
22.2.10
28.12.09
പ്രണയപുഷ്പം
തലയില്‍ച്ചൂടി
ഒറ്റ ദിവസം കൊണ്ട്
കരിച്ചുകളഞ്ഞ
ആ പൂവിനെപ്പറ്റി
നിനക്ക്
ഒരു ചുക്കുമറിയില്ല
പണ്ടെപ്പൊഴോ
ബൈബ്‌ള്‍ വായിച്ചപ്പോള്‍
സമ്മാനമായിക്കിട്ടിയ
പൂമൊട്ടായിരുന്നു അത്.
തലയിണക്കടിയില്‍
ആയിരത്തണ്ടുകള്‍ അടയിരുന്നാണ്
അതൊന്ന്
വിരിയിച്ചെടുത്തത്.
ഇതളിതളായി
അതു വിടര്‍ന്നു നിന്നപ്പോഴാണ്
ഇലകള്‍
പച്ചനിറമാര്‍ന്ന്-
സൂര്യനോട് വിലപേശിയത്.
തണ്ടെല്ല് നിവര്‍ന്നു നിന്നത്.
വേരുകള്‍
ആഴങ്ങള്‍ പരതിയത്.
ഈപ്പോള്‍
വണ്ടത്താന്‍ കൈയ്യേറി
ബാക്കി വന്ന മധുരം
തുലാമഴയില്‍ കളഞ്ഞ്
ഇതളുകള്‍ നിറമറ്റു നില്‍ക്കുമ്പോള്‍
മരുഭൂമിയില്‍ത്തൊട്ട വേരുകള്‍
പിന്‍ വാങ്ങാനാവാതെ
പൊടിഞ്ഞമരുന്നതും
നിനക്കറിയില്ല
ഒറ്റ ദിവസം കൊണ്ട്
കരിച്ചുകളഞ്ഞ
ആ പൂവിനെപ്പറ്റി
നിനക്ക്
ഒരു ചുക്കുമറിയില്ല
പണ്ടെപ്പൊഴോ
ബൈബ്‌ള്‍ വായിച്ചപ്പോള്‍
സമ്മാനമായിക്കിട്ടിയ
പൂമൊട്ടായിരുന്നു അത്.
തലയിണക്കടിയില്‍
ആയിരത്തണ്ടുകള്‍ അടയിരുന്നാണ്
അതൊന്ന്
വിരിയിച്ചെടുത്തത്.
ഇതളിതളായി
അതു വിടര്‍ന്നു നിന്നപ്പോഴാണ്
ഇലകള്‍
പച്ചനിറമാര്‍ന്ന്-
സൂര്യനോട് വിലപേശിയത്.
തണ്ടെല്ല് നിവര്‍ന്നു നിന്നത്.
വേരുകള്‍
ആഴങ്ങള്‍ പരതിയത്.
ഈപ്പോള്‍
വണ്ടത്താന്‍ കൈയ്യേറി
ബാക്കി വന്ന മധുരം
തുലാമഴയില്‍ കളഞ്ഞ്
ഇതളുകള്‍ നിറമറ്റു നില്‍ക്കുമ്പോള്‍
മരുഭൂമിയില്‍ത്തൊട്ട വേരുകള്‍
പിന്‍ വാങ്ങാനാവാതെ
പൊടിഞ്ഞമരുന്നതും
നിനക്കറിയില്ല
ജീവിതം
നല്ല തൂവെള്ള
മേനിക്കടലാസായിരുന്നു
കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു
എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു
ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്
തുടങ്ങിയതും.
ഇടയ്ക്ക്
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച് മെയ് വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല
എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.
ഇനി
ഇതൊക്കെ മായ്ച്
പുതുക്കി വരയ്ക്കാനാകുമോ
മേനിക്കടലാസായിരുന്നു
കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു
എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു
ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്
തുടങ്ങിയതും.
ഇടയ്ക്ക്
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച് മെയ് വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല
എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.
ഇനി
ഇതൊക്കെ മായ്ച്
പുതുക്കി വരയ്ക്കാനാകുമോ
17.11.09
ദൂ…….രം
മറവിയില്‍നിന്ന്
കവിതയിലേക്കുള്ള ദൂരത്തില്‍
ഭ്രാന്തിന്റെ വിത്തുകളുണ്ടായിരുന്നു
ചരടറ്റ പട്ടത്തിന് വഴികാട്ടിയത്
അലഞ്ഞുതിരിയുന്ന
ഒരു പമ്പരം
കൊതിപ്പിക്കാന്‍
അവസാനിക്കാത്ത വഴികള്‍
അതിരുകളില്ലാത്ത ആകാശം
ആഴമറിയാത്ത കടല്‍
എങ്ങോട്ടും
സൗജന്യയാത്ര വഗ്ദാനം ചെയ്ത്
കാറ്റ്
ഉന്മാദത്തില്‍നിന്ന്
കടലാസിലേക്കു ഭ്രമണം ചെയ്യാന്‍
നിറങ്ങളണിഞ്ഞെത്തിയ കിളികള്‍,
ചിത്രശലഭങ്ങള്‍
സുറുമയെഴുതിയ ജലാശയങ്ങളില്‍
ഇലയനക്കത്തില്‍ പുറത്തേക്കു തുളുമ്പിയ
നിലാവിനൊപ്പം
മെല്ലെ തുഴഞ്ഞപ്പോള്‍
ആവലാതിപ്പെട്ടിയുടെ തക്കോല്‍
ആഴങ്ങളിലുറഞ്ഞുപോയി
വീട്ടിലേക്കുള്ള വഴിയും
കണക്കുപുസ്തകവും
കടത്തിണ്ണയിലെ നയതന്ത്രരേഖകളും
വിരുന്നുമേശയിലെ
മാനേജുമന്റ് പുഞ്ചിരിയും
അതിനകത്തായിരുന്നു
എന്തും തുറക്കാമെന്ന
തുരുമ്പിച്ച താക്കോലുമായി
ഗണിതച്ചിഹ്നങ്ങള്‍ വാരിയെടുത്ത്
പുഞ്ചിരിയുടെ പഠിതവൃത്തിയില്‍ പൊതിഞ്ഞ്
കടക്കെണിയില്‍
കാലും തലയും വെച്ച്
വീട്ടിലെക്കുള്ള വഴി തേടിയപ്പോള്‍
മുന്നില്‍
ആറിത്തണുത്ത
ഒരു നിഴല്‍ മാത്രം
തിരിച്ചു നടന്നപ്പോള്‍
കാറ്റ് വാഗ്ദാനം മറന്നു
'ഇത്രയേയുള്ളൂ' വെന്ന്
കടല്‍
ആഴം തലയിലെടുത്തു നിന്നു
ഇലയനക്കത്തില്‍ ഒന്നും തുളുമ്പിയില്ല
കിളികളും ശലഭങ്ങളും
സുറുമ മങ്ങിയ കുളക്കരയില്‍
ഫോസിലുകളായി
അവസാനിക്കാത്ത വഴികള്‍ക്കും
അതിരുകളില്ലാത്ത ആകാശത്തിനുമിടയില്‍
പമ്പരം മാത്രം
'നൂലു പൊട്ടിയവരേ, ഇതിലേ ഇതിലേ'യെന്ന്
ഹൃദയം തുറന്ന്
പാടിക്കൊണ്ടേയിരുന്നു
കവിതയിലേക്കുള്ള ദൂരത്തില്‍
ഭ്രാന്തിന്റെ വിത്തുകളുണ്ടായിരുന്നു
ചരടറ്റ പട്ടത്തിന് വഴികാട്ടിയത്
അലഞ്ഞുതിരിയുന്ന
ഒരു പമ്പരം
കൊതിപ്പിക്കാന്‍
അവസാനിക്കാത്ത വഴികള്‍
അതിരുകളില്ലാത്ത ആകാശം
ആഴമറിയാത്ത കടല്‍
എങ്ങോട്ടും
സൗജന്യയാത്ര വഗ്ദാനം ചെയ്ത്
കാറ്റ്
ഉന്മാദത്തില്‍നിന്ന്
കടലാസിലേക്കു ഭ്രമണം ചെയ്യാന്‍
നിറങ്ങളണിഞ്ഞെത്തിയ കിളികള്‍,
ചിത്രശലഭങ്ങള്‍
സുറുമയെഴുതിയ ജലാശയങ്ങളില്‍
ഇലയനക്കത്തില്‍ പുറത്തേക്കു തുളുമ്പിയ
നിലാവിനൊപ്പം
മെല്ലെ തുഴഞ്ഞപ്പോള്‍
ആവലാതിപ്പെട്ടിയുടെ തക്കോല്‍
ആഴങ്ങളിലുറഞ്ഞുപോയി
വീട്ടിലേക്കുള്ള വഴിയും
കണക്കുപുസ്തകവും
കടത്തിണ്ണയിലെ നയതന്ത്രരേഖകളും
വിരുന്നുമേശയിലെ
മാനേജുമന്റ് പുഞ്ചിരിയും
അതിനകത്തായിരുന്നു
എന്തും തുറക്കാമെന്ന
തുരുമ്പിച്ച താക്കോലുമായി
ഗണിതച്ചിഹ്നങ്ങള്‍ വാരിയെടുത്ത്
പുഞ്ചിരിയുടെ പഠിതവൃത്തിയില്‍ പൊതിഞ്ഞ്
കടക്കെണിയില്‍
കാലും തലയും വെച്ച്
വീട്ടിലെക്കുള്ള വഴി തേടിയപ്പോള്‍
മുന്നില്‍
ആറിത്തണുത്ത
ഒരു നിഴല്‍ മാത്രം
തിരിച്ചു നടന്നപ്പോള്‍
കാറ്റ് വാഗ്ദാനം മറന്നു
'ഇത്രയേയുള്ളൂ' വെന്ന്
കടല്‍
ആഴം തലയിലെടുത്തു നിന്നു
ഇലയനക്കത്തില്‍ ഒന്നും തുളുമ്പിയില്ല
കിളികളും ശലഭങ്ങളും
സുറുമ മങ്ങിയ കുളക്കരയില്‍
ഫോസിലുകളായി
അവസാനിക്കാത്ത വഴികള്‍ക്കും
അതിരുകളില്ലാത്ത ആകാശത്തിനുമിടയില്‍
പമ്പരം മാത്രം
'നൂലു പൊട്ടിയവരേ, ഇതിലേ ഇതിലേ'യെന്ന്
ഹൃദയം തുറന്ന്
പാടിക്കൊണ്ടേയിരുന്നു
27.3.09
പേടി
ഞങ്ങളുടെ നാട്ടില്‍
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.
പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്
മുസ്ലിം ഇറങ്ങിവരുന്നത്.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്
ഹിന്ദു ഇറങ്ങിവരുന്നത്.
പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്.
പാമ്പിനു കാവ്,
സൂക്കേടിനു പള്ളി എന്നാണു കണക്ക്.
ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ
ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്.
നിലാവിനു കട്ടികുറഞ്ഞ്
പതുക്കെ
പരക്കുന്ന ഇരുട്ട്
എന്തിനാണാവോ?
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.
പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്
മുസ്ലിം ഇറങ്ങിവരുന്നത്.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്
ഹിന്ദു ഇറങ്ങിവരുന്നത്.
പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്.
പാമ്പിനു കാവ്,
സൂക്കേടിനു പള്ളി എന്നാണു കണക്ക്.
ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ
ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്.
നിലാവിനു കട്ടികുറഞ്ഞ്
പതുക്കെ
പരക്കുന്ന ഇരുട്ട്
എന്തിനാണാവോ?
28.10.08
കൈഫോണ്‍
നിന്റെ മൂന്നരവയസ്സുകാരന്‍
എന്റെ ടെലിമൊഴികളോട്
'അച്ഛന്‍' എങ്ങ് കിണുങ്ങിയപ്പോഴാണ്
നീയെനിക്കു പുളിച്ചുതുടങ്ങിയത്
മനസ്സുകളുടെ
ഇതളുകല്‍
മറിച്ചിടുന്നതിനിടയിലെപ്പൊഴോ
ഒരു പത്തക്ക നമ്പറായി
കൈഫോണുകളിലേക്കു
ചേക്കേറിയ നാം
കാറ്റുപോലെ ഏതോ ഒന്നിന്റെ
തുമ്പില്‍ പിടിച്ച് എത്രപെട്ടെന്നാണ്
പുറം മോടികളില്‍നിന്നും
വിവസ്ത്രരായത്
ലോകത്തിന്റെ ഏതറ്റത്തും
കൈഫോണിന്റെ മറ്റേയറ്റം
നിന്റെ ചെവിക്കരികിലെവിടെയോ
നിതാന്തജാഗ്രതയിലാണെന്ന
ഉറപ്പ്
കൈഫോണ്‍ബില്ലിലെ അക്കങ്ങളെ
കവിതകളാക്കി,
കാമുകന്റെ ഡയറിക്കുറിപ്പും
പ്രണയവും രതിയുമാക്കി.
ഡാഫൊഡില്‍സ് പൂക്കളുടേതെന്നപോലെ
നിന്റെ മണവും എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞത്
മൈസൂര്‍ രാജാക്കന്മാരുടെ
പനിനീര്‍ത്തോട്ടങ്ങളില്‍ വെച്ചായിരുന്നു.
മുല്ല പൂക്കുന്ന നിലാവുള്ള രാത്രികളില്‍
നിന്റെ മുലക്കണ്ണുപോലെ
സുന്ദരമായ ഇരുട്ടിന്‍ തുരുത്തുകളില്‍
നിന്റെ ഗൂഢാക്ഷരികളുടെ
കുതിരപ്പുറത്തേറി
ഭൂമിയുടെ വന്യമായ ഗന്ധം പാര്‍ത്ത്
ഞാന്‍
ദൂരേക്ക് ദൂരേക്ക് സഞ്ചരിച്ചു
സ്നേഹസംവാദങ്ങള്‍ക്കു ചാര്‍ത്താന്‍
ആപ്പിളിന്റെ മാദകഗന്ധം തേടിയ നാം
തക്കാളിയുടെ പുളിപ്പുമായി
ഹൃദയത്തില്‍നിന്ന്
പരസ്പരം കുടഞ്ഞുകളയുമ്പോഴും
ഇനിയെന്തുചെയ്യണമെന്നറിയാതെ
കാതില്‍ കുരുങ്ങിയ ചിലതുണ്ട്
സമയരേഖകള്‍ കണ്ടു കിടുങ്ങുവോളം
കൊഞ്ചിപ്പകര്‍ന്ന തേന്മൊഴികള്‍,
തള്ളവിരലുകള്‍കൊണ്ട്
വിളമ്പിയ ഇക്കിളിക്കുറിമാനങ്ങള്‍,
നൂറുനൂറാവര്‍ത്തിച്ച
'ഷഹബാസിന്റെ' മഴപ്പാട്ടുപല്ലവി,
അദൃശ്യമായ നൂലിഴകളിലൂടെ
നേരം നോക്കതെ പറന്നെത്തി
മൗനത്തിന് അര്‍ഥമുണ്ടാക്കിയ
മിസ്കാളിന്റെ സാന്ദ്രസൗന്ദര്യം,
കൈഫോണിന്റെ ഇത്തിരിച്ചതുരത്തിലൂടെ
ഞാന്‍ വലിച്ചെടുത്ത
നിന്റെ നേര്‍ത്ത നിശാവസ്ത്രങ്ങള്‍,
കൈകള്‍ അഴകളവുകളിലും
കാല്‍കള്‍
നിളാമണലിലും പുതഞ്ഞ്
ഉള്ളുതുളുമ്പി നടന്നുപോയ
നിലാരാത്രികള്‍,
രമണന്റെ കുന്നിന്‍പുറക്കാഴ്ചകള്‍,
ഒരു സ്വരഭേദത്തിന്
ആല്‍മരമായിപ്പടര്‍ന്ന
കിനാവള്ളികളെ
മര്‍മ്മത്ത് വിരലമര്‍ത്തി നിഗ്രഹിക്കുവാന്‍
ഞൊടിയിടമതിയെന്ന ബോധ്യം
മറ്റു നമ്പരുകളിലേക്കുള്ള
തള്ളവിരലിന്റെ
ദ്രുതചലനമൊന്നുകൊണ്ടുമാത്രമാണ്
അതിജീവിച്ചത്.
-----ആര്‍ദ്രന്‍---------
എന്റെ ടെലിമൊഴികളോട്
'അച്ഛന്‍' എങ്ങ് കിണുങ്ങിയപ്പോഴാണ്
നീയെനിക്കു പുളിച്ചുതുടങ്ങിയത്
മനസ്സുകളുടെ
ഇതളുകല്‍
മറിച്ചിടുന്നതിനിടയിലെപ്പൊഴോ
ഒരു പത്തക്ക നമ്പറായി
കൈഫോണുകളിലേക്കു
ചേക്കേറിയ നാം
കാറ്റുപോലെ ഏതോ ഒന്നിന്റെ
തുമ്പില്‍ പിടിച്ച് എത്രപെട്ടെന്നാണ്
പുറം മോടികളില്‍നിന്നും
വിവസ്ത്രരായത്
ലോകത്തിന്റെ ഏതറ്റത്തും
കൈഫോണിന്റെ മറ്റേയറ്റം
നിന്റെ ചെവിക്കരികിലെവിടെയോ
നിതാന്തജാഗ്രതയിലാണെന്ന
ഉറപ്പ്
കൈഫോണ്‍ബില്ലിലെ അക്കങ്ങളെ
കവിതകളാക്കി,
കാമുകന്റെ ഡയറിക്കുറിപ്പും
പ്രണയവും രതിയുമാക്കി.
ഡാഫൊഡില്‍സ് പൂക്കളുടേതെന്നപോലെ
നിന്റെ മണവും എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞത്
മൈസൂര്‍ രാജാക്കന്മാരുടെ
പനിനീര്‍ത്തോട്ടങ്ങളില്‍ വെച്ചായിരുന്നു.
മുല്ല പൂക്കുന്ന നിലാവുള്ള രാത്രികളില്‍
നിന്റെ മുലക്കണ്ണുപോലെ
സുന്ദരമായ ഇരുട്ടിന്‍ തുരുത്തുകളില്‍
നിന്റെ ഗൂഢാക്ഷരികളുടെ
കുതിരപ്പുറത്തേറി
ഭൂമിയുടെ വന്യമായ ഗന്ധം പാര്‍ത്ത്
ഞാന്‍
ദൂരേക്ക് ദൂരേക്ക് സഞ്ചരിച്ചു
സ്നേഹസംവാദങ്ങള്‍ക്കു ചാര്‍ത്താന്‍
ആപ്പിളിന്റെ മാദകഗന്ധം തേടിയ നാം
തക്കാളിയുടെ പുളിപ്പുമായി
ഹൃദയത്തില്‍നിന്ന്
പരസ്പരം കുടഞ്ഞുകളയുമ്പോഴും
ഇനിയെന്തുചെയ്യണമെന്നറിയാതെ
കാതില്‍ കുരുങ്ങിയ ചിലതുണ്ട്
സമയരേഖകള്‍ കണ്ടു കിടുങ്ങുവോളം
കൊഞ്ചിപ്പകര്‍ന്ന തേന്മൊഴികള്‍,
തള്ളവിരലുകള്‍കൊണ്ട്
വിളമ്പിയ ഇക്കിളിക്കുറിമാനങ്ങള്‍,
നൂറുനൂറാവര്‍ത്തിച്ച
'ഷഹബാസിന്റെ' മഴപ്പാട്ടുപല്ലവി,
അദൃശ്യമായ നൂലിഴകളിലൂടെ
നേരം നോക്കതെ പറന്നെത്തി
മൗനത്തിന് അര്‍ഥമുണ്ടാക്കിയ
മിസ്കാളിന്റെ സാന്ദ്രസൗന്ദര്യം,
കൈഫോണിന്റെ ഇത്തിരിച്ചതുരത്തിലൂടെ
ഞാന്‍ വലിച്ചെടുത്ത
നിന്റെ നേര്‍ത്ത നിശാവസ്ത്രങ്ങള്‍,
കൈകള്‍ അഴകളവുകളിലും
കാല്‍കള്‍
നിളാമണലിലും പുതഞ്ഞ്
ഉള്ളുതുളുമ്പി നടന്നുപോയ
നിലാരാത്രികള്‍,
രമണന്റെ കുന്നിന്‍പുറക്കാഴ്ചകള്‍,
ഒരു സ്വരഭേദത്തിന്
ആല്‍മരമായിപ്പടര്‍ന്ന
കിനാവള്ളികളെ
മര്‍മ്മത്ത് വിരലമര്‍ത്തി നിഗ്രഹിക്കുവാന്‍
ഞൊടിയിടമതിയെന്ന ബോധ്യം
മറ്റു നമ്പരുകളിലേക്കുള്ള
തള്ളവിരലിന്റെ
ദ്രുതചലനമൊന്നുകൊണ്ടുമാത്രമാണ്
അതിജീവിച്ചത്.
-----ആര്‍ദ്രന്‍---------
21.5.08
നീയും ഞാനും
കരയാന്‍ തുടങ്ങുമ്പോള്‍
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ
ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ് നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും
കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.
എന്തിന്
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്
നീയൊരു ആയിരമിതള്‍പ്പൂവായത്.
തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ
ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ് നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും
കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.
എന്തിന്
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്
നീയൊരു ആയിരമിതള്‍പ്പൂവായത്.
തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്
കുടിയൊഴിക്കല്‍
കടുകടുത്ത നിറങ്ങളുടേയും
മിന്നിമറയുന്ന വേഗങ്ങളുടേയും
വിളംബരത്തില്‍
ബഹുവര്‍ണ്ണ സ്വപ്നങ്ങളുടെ പെരുക്കവുമായി
വീടു വിറ്റി റങ്ങിപ്പോയി,
ചോരകിനിയുന്ന
സമരങ്ങളും
മേല്‍ വിലാസമുണ്ടാക്കിത്തന്ന
നിയമങ്ങളുമോര്‍ക്കാതെ.
ചുമരില്‍
അധികാരത്തിന്റെ ഭീഷണി പതിയാതെ,
സമരങ്ങളുണരാതെ.
ഒരു ഇടം പിരിയന്‍ കാറ്റും
ഒരു വലം പിരിയന്‍ കാറ്റും
നിറങ്ങളറ്റ്
സ്വപ്നം ഒരുപിടി മണ്ണായി
കാലുറപ്പിക്കാന്‍
ചുവന്ന മണ്ണില്‍നിന്ന്
ഇടവഴികളിലേക്കും
ചതുപ്പുകളിലേക്കും
മുടന്തുകയാണിപ്പോള്‍
കൂട്ടിന് സ്വന്തം കൂര ചുമന്നു നടക്കുന്ന
ചുവന്ന ഇന്ത്യാക്കരനുണ്ട്
ഇസ്താംബൂളുകാരനും
ബാഗ്ദാദിയുമുണ്ട്
മണ്ണ് നഷ്ടപ്പെട്ട ഉറുമ്പുകളുണ്ട്
കാട് നഷ്ടപ്പെട്ട മൃഗങ്ങളും
പുഴ നഷ്ടപ്പെട്ട മീനുകളുമുണ്ട്
മിന്നിമറയുന്ന വേഗങ്ങളുടേയും
വിളംബരത്തില്‍
ബഹുവര്‍ണ്ണ സ്വപ്നങ്ങളുടെ പെരുക്കവുമായി
വീടു വിറ്റി റങ്ങിപ്പോയി,
ചോരകിനിയുന്ന
സമരങ്ങളും
മേല്‍ വിലാസമുണ്ടാക്കിത്തന്ന
നിയമങ്ങളുമോര്‍ക്കാതെ.
ചുമരില്‍
അധികാരത്തിന്റെ ഭീഷണി പതിയാതെ,
സമരങ്ങളുണരാതെ.
ഒരു ഇടം പിരിയന്‍ കാറ്റും
ഒരു വലം പിരിയന്‍ കാറ്റും
നിറങ്ങളറ്റ്
സ്വപ്നം ഒരുപിടി മണ്ണായി
കാലുറപ്പിക്കാന്‍
ചുവന്ന മണ്ണില്‍നിന്ന്
ഇടവഴികളിലേക്കും
ചതുപ്പുകളിലേക്കും
മുടന്തുകയാണിപ്പോള്‍
കൂട്ടിന് സ്വന്തം കൂര ചുമന്നു നടക്കുന്ന
ചുവന്ന ഇന്ത്യാക്കരനുണ്ട്
ഇസ്താംബൂളുകാരനും
ബാഗ്ദാദിയുമുണ്ട്
മണ്ണ് നഷ്ടപ്പെട്ട ഉറുമ്പുകളുണ്ട്
കാട് നഷ്ടപ്പെട്ട മൃഗങ്ങളും
പുഴ നഷ്ടപ്പെട്ട മീനുകളുമുണ്ട്
ഉമ്മ എലികളുമായി ഇഷ്ടത്തിലാണ്
ആടുക്കള മുഴുവന്‍
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്
വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്
കെണിയിലെത്തിച്ചത്
ഉമ്മയാണ്
തേങ്ങാപ്പൂള്‍ ചുട്ട് കെണിവെച്ച്
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്
ഉമ്മ വീറ്റോ ചെയ്തു.
എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത് രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്
കണ്ടെത്തിയത്.
വിസ്തരിച്ച് പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്
നിറയെ ചിരിച്ചിട്ടുണ്ടാകണം
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്
വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്
കെണിയിലെത്തിച്ചത്
ഉമ്മയാണ്
തേങ്ങാപ്പൂള്‍ ചുട്ട് കെണിവെച്ച്
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്
ഉമ്മ വീറ്റോ ചെയ്തു.
എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത് രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്
കണ്ടെത്തിയത്.
വിസ്തരിച്ച് പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്
നിറയെ ചിരിച്ചിട്ടുണ്ടാകണം
29.1.08
മരം പക്ഷികളോടു പറഞ്ഞത്
നീയാരായിരുന്നു?
ഈ ചോദ്യത്തില്‍ കുഴഞ്ഞാണ`
കുറച്ചേറെ നാളുകള്‍ തണുത്തുറഞ്ഞത്
ഒറ്റ നിറത്തിലുള്ള
ഇലകള്‍
ശിഖരങ്ങളും തണലുമില്ലാത്ത
ഉടല്‍
പുളിയും ആഴത്തില്‍ കയ്പുമുള്ള
കനികള്‍
ആരും എന്റെ ചുവട്ടില്‍
കാലത്തെ അടയാളപ്പെടുത്തിയില്ല
കടിച്ചു തുപ്പുകയോ
ചവിട്ടിത്തെറിപ്പിക്കുകയോ
അല്ലാതെ
കനികളിലാരും നവരസം നുണഞ്ഞില്ല
നീ വന്നു
എന്റെ ഇലകളില്‍ സംഗീതമുണ്ടെന്നു വിളിച്ചുപറഞ്ഞു.
ആര്‍ത്തിയോടെ
എന്റെ പഴങ്ങള്‍ കൊത്തിത്തിന്നു
കൂട്ടരെക്കൂട്ടി
വലിയൊരു തണല്വൃത്തം
വരച്ചിട്ടു
ഒരു രാവും
ഒരു പകലും:
അടുത്ത സന്ധ്യയ്ക്കുമുന്‍പ്
നീ ചക്രവാളം കടന്നു
ഒരു പ്രഭാതം കൊണ്ട്,
നീ പകര്‍ന്നു തന്ന
മധുരവസന്തത്തിലേക്ക്
കണ്ണുതുറക്കാനേ കഴിഞ്ഞുള്ളൂ.
ഒരു പകല്‍ കൊണ്ട്,
നിന്റെ സ്വപ്നത്തൂവലുകള്‍ കണ്ട്
ആശ്ചര്യപ്പെടാനേ കഴിഞ്ഞുള്ളൂ
നീ
നിന്റെ കഥകള്‍ പറഞ്ഞില്ല
എന്റെ സ്വപ്നങ്ങല്‍ നീ ചോദിച്ചുമില്ല
എന്നാലും ഇടയ്ക്കെപ്പൊഴോ
ചേര്‍ന്നു നിന്ന്
നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം
പുഴകളെ
ഒഴുക്കിയിരുന്നു
നിന്റെ ചിറകുകളും
എന്റെ വേരുകളും
നില്‍ക്കാന്‍ നിനക്കോ
കൂടെ വരാന്‍ എനിക്കോ
അനുവാദം തന്നില്ല.
അതുകൊണ്ട്
നീയാരെന്നറിയാന്‍
അടുത്ത മരുപ്പച്ചയിലേക്ക്
ഇലകള്‍ പൊഴിച്ച്
കാറ്റിനോട്
കൈ കൂപ്പുകയാണു ഞാന്‍.
ഈ ചോദ്യത്തില്‍ കുഴഞ്ഞാണ`
കുറച്ചേറെ നാളുകള്‍ തണുത്തുറഞ്ഞത്
ഒറ്റ നിറത്തിലുള്ള
ഇലകള്‍
ശിഖരങ്ങളും തണലുമില്ലാത്ത
ഉടല്‍
പുളിയും ആഴത്തില്‍ കയ്പുമുള്ള
കനികള്‍
ആരും എന്റെ ചുവട്ടില്‍
കാലത്തെ അടയാളപ്പെടുത്തിയില്ല
കടിച്ചു തുപ്പുകയോ
ചവിട്ടിത്തെറിപ്പിക്കുകയോ
അല്ലാതെ
കനികളിലാരും നവരസം നുണഞ്ഞില്ല
നീ വന്നു
എന്റെ ഇലകളില്‍ സംഗീതമുണ്ടെന്നു വിളിച്ചുപറഞ്ഞു.
ആര്‍ത്തിയോടെ
എന്റെ പഴങ്ങള്‍ കൊത്തിത്തിന്നു
കൂട്ടരെക്കൂട്ടി
വലിയൊരു തണല്വൃത്തം
വരച്ചിട്ടു
ഒരു രാവും
ഒരു പകലും:
അടുത്ത സന്ധ്യയ്ക്കുമുന്‍പ്
നീ ചക്രവാളം കടന്നു
ഒരു പ്രഭാതം കൊണ്ട്,
നീ പകര്‍ന്നു തന്ന
മധുരവസന്തത്തിലേക്ക്
കണ്ണുതുറക്കാനേ കഴിഞ്ഞുള്ളൂ.
ഒരു പകല്‍ കൊണ്ട്,
നിന്റെ സ്വപ്നത്തൂവലുകള്‍ കണ്ട്
ആശ്ചര്യപ്പെടാനേ കഴിഞ്ഞുള്ളൂ
നീ
നിന്റെ കഥകള്‍ പറഞ്ഞില്ല
എന്റെ സ്വപ്നങ്ങല്‍ നീ ചോദിച്ചുമില്ല
എന്നാലും ഇടയ്ക്കെപ്പൊഴോ
ചേര്‍ന്നു നിന്ന്
നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം
പുഴകളെ
ഒഴുക്കിയിരുന്നു
നിന്റെ ചിറകുകളും
എന്റെ വേരുകളും
നില്‍ക്കാന്‍ നിനക്കോ
കൂടെ വരാന്‍ എനിക്കോ
അനുവാദം തന്നില്ല.
അതുകൊണ്ട്
നീയാരെന്നറിയാന്‍
അടുത്ത മരുപ്പച്ചയിലേക്ക്
ഇലകള്‍ പൊഴിച്ച്
കാറ്റിനോട്
കൈ കൂപ്പുകയാണു ഞാന്‍.
28.8.07
പേരുമാറ്റം
പേരുമാറ്റണം
പഴയ പേര്
ഒരുപാട് തെറ്റിദ്ധാരണകളുണ്ടാക്കുന്നു
പണ്ടു നാടു തെണ്ടിയപ്പോള്‍ കിട്ടിയ പേരാണ്
ആള്‍ക്കാര്‍ക്ക് അവകാശബോധുണ്ടാക്കന്‍
നടന്നപ്പോള്‍ കിട്ടിയത്
ആളെക്കൂട്ടി
വീടില്ലാത്തോര്‍ക്ക്‌ഒരു പണി സംഭാവന,
ഒരു കവുങ്ങ് സംഭാവന,
മെറ്റഞ്ഞ കുറച്ചോലയും
ഇത്തിരിപ്പണവും സംഭാവന,
എന്നു പിരിച്ചു നടന്നപ്പോള്‍ കിട്ടിയ പേരാണ്
ഇടവഴി നിരത്തി റോഡാക്കാന്‍ നടന്നപ്പോള്‍,
മുഖം തിരിച്ചവന്റെ പറമ്പ്
ഒറ്റരാത്രികൊണ്ട് നിരത്താന്‍വിപ്ലവം കൂട്ടിയപ്പോള്‍,
മലയായ മലയൊക്കെ
പൈപ്പുവെള്ളമെത്തിക്കാന്
നിവേദനമെഴുതിയപ്പോള്‍,
വായനശാലയുണ്ടാക്കി
അക്ഷരത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചപ്പോള്‍
ഒരു പതക്കം പോലെ
ഹൃദയത്തില്‍ ചാര്‍ത്തിത്തന്ന പേര്
ആര്‍ക്കൊക്കെയോ വേണ്ടി
ആശുപത്രിപ്പടിക്കല്‍കാവല്‍ കിടന്നപ്പോള്‍,
രക്തം കൊടുത്തപ്പോള്‍ കിട്ടിയ പേര്,
രക്തത്തിന്റെ നിറമുള്ള പേര്
അന്ന് കൂടെയുണ്ടായിരുന്നവര്‍ ഇന്നില്ല
ചെരിഞ്ഞു മാത്രം കിടക്കവുന്ന
തുളവീണ മരബെഞ്ച്
പുക കിട്ടാത്ത ബീഡി
കടുംവര്‍ണ പോസ്റ്റര്‍ക്കളറുകള്
തേഞ്ഞ എഴുത്തുബ്രഷുകള്
നിറയെ മക്ഷിയുള്ള ഒരു പേന
ചുവന്ന തലക്കെട്ടുകളുള്ള റ്റാബ്ലോയിഡുകള്‍
കണ്ണടക്കവറും
മൊബെയില്‍ഫോണും ഗര്‍ഭത്തില്‍പ്പേറുന്ന
ചുളിയാത്ത പുത്തന്‍ കുപ്പായങ്ങള്‍ക്ക്
ഇന്ന് ആ പേര് ചേരില്ല
അതുകൊണ്ട് കുറഞ്ഞ പക്ഷം
അതിന്റെ കൂടെ 'മുന്‍' എന്നു ചേര്‍ത്തുതരുവാന്‍ അപേക്ഷ.
പഴയ പേര്
ഒരുപാട് തെറ്റിദ്ധാരണകളുണ്ടാക്കുന്നു
പണ്ടു നാടു തെണ്ടിയപ്പോള്‍ കിട്ടിയ പേരാണ്
ആള്‍ക്കാര്‍ക്ക് അവകാശബോധുണ്ടാക്കന്‍
നടന്നപ്പോള്‍ കിട്ടിയത്
ആളെക്കൂട്ടി
വീടില്ലാത്തോര്‍ക്ക്‌ഒരു പണി സംഭാവന,
ഒരു കവുങ്ങ് സംഭാവന,
മെറ്റഞ്ഞ കുറച്ചോലയും
ഇത്തിരിപ്പണവും സംഭാവന,
എന്നു പിരിച്ചു നടന്നപ്പോള്‍ കിട്ടിയ പേരാണ്
ഇടവഴി നിരത്തി റോഡാക്കാന്‍ നടന്നപ്പോള്‍,
മുഖം തിരിച്ചവന്റെ പറമ്പ്
ഒറ്റരാത്രികൊണ്ട് നിരത്താന്‍വിപ്ലവം കൂട്ടിയപ്പോള്‍,
മലയായ മലയൊക്കെ
പൈപ്പുവെള്ളമെത്തിക്കാന്
നിവേദനമെഴുതിയപ്പോള്‍,
വായനശാലയുണ്ടാക്കി
അക്ഷരത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചപ്പോള്‍
ഒരു പതക്കം പോലെ
ഹൃദയത്തില്‍ ചാര്‍ത്തിത്തന്ന പേര്
ആര്‍ക്കൊക്കെയോ വേണ്ടി
ആശുപത്രിപ്പടിക്കല്‍കാവല്‍ കിടന്നപ്പോള്‍,
രക്തം കൊടുത്തപ്പോള്‍ കിട്ടിയ പേര്,
രക്തത്തിന്റെ നിറമുള്ള പേര്
അന്ന് കൂടെയുണ്ടായിരുന്നവര്‍ ഇന്നില്ല
ചെരിഞ്ഞു മാത്രം കിടക്കവുന്ന
തുളവീണ മരബെഞ്ച്
പുക കിട്ടാത്ത ബീഡി
കടുംവര്‍ണ പോസ്റ്റര്‍ക്കളറുകള്
തേഞ്ഞ എഴുത്തുബ്രഷുകള്
നിറയെ മക്ഷിയുള്ള ഒരു പേന
ചുവന്ന തലക്കെട്ടുകളുള്ള റ്റാബ്ലോയിഡുകള്‍
കണ്ണടക്കവറും
മൊബെയില്‍ഫോണും ഗര്‍ഭത്തില്‍പ്പേറുന്ന
ചുളിയാത്ത പുത്തന്‍ കുപ്പായങ്ങള്‍ക്ക്
ഇന്ന് ആ പേര് ചേരില്ല
അതുകൊണ്ട് കുറഞ്ഞ പക്ഷം
അതിന്റെ കൂടെ 'മുന്‍' എന്നു ചേര്‍ത്തുതരുവാന്‍ അപേക്ഷ.
21.5.07
അതു ഞാന്‍ തന്നെയാണ`
ജമന്തിപ്പോവിന്റെ നിറമുള്ള
ഇളം സുന്ദരിയെ
അമര്‍ത്തിച്ചുംബിക്കാന്‍
കണ്ണടച്ചപ്പോഴാണ`
മുഖം നിവര്‍ത്തി
അവളെന്റെയുള്ളില്
വിടര്‍ന്നിരിക്കുന്നത് കണ്ടത്
ഇതെന്തതിശയമെന്ന്
വാ പിളര്‍തിയപ്പോഴാണ`
അതു ഞാന്‍ തന്നെയണെന്ന അറിവ്
അനുഭവമായി ഉള്ളില്‍ പൂത്തത്
ജമന്തിപ്പൂവിന്റെ മണം
ആതിതീവ്രമണുവോളം കിനിഞ്ഞിറങ്ങവേ
ഉള്ളിലങ്ങോളമിങ്ങോളം
രാസപ്രവര്‍ത്തനതിന്റെ വേലിയേറ്റം;
അതിരുകളെല്ലാം ഉരുകിയൊലിക്കുന്നു
നട്ടുച്ചയില്‍:
രാപ്പാടിയുടെ ഗീതം
നിശാഗന്ധിയുടെ തീഷ്ണസുഗന്ധം
മോഹങ്ങല്‍ മുളപൊട്ടിപ്പടര്‍ന്ന
ഇരുട്ടിന്റെ ചിതല്‍പ്പുറ്റുകള്
എങ്ങോ മറഞ്ഞൊഴിയുമ്പോള്
ഞനൊരു ജമന്തിപ്പൂവിന്റെ
നിറവുംമണവും മാത്രമല്ല
ഒരു മയില്‍പ്പീലി
ഒരു മഞ്ഞുതുള്ളി
പുല്ല`,
പുഞ്ചിരി
പൊട്ടിക്കരച്ചില്‍
പാറക്കല്ല്
പ്രപഞ്ചം മുഴുവന്‍
തീവണ്ടിയായിഒഴുകുകയാണ`
വര്‍ണപ്പമ്പരമായി
അലിഞ്ഞൊന്നാവുകയാണ`
ഇളം സുന്ദരിയെ
അമര്‍ത്തിച്ചുംബിക്കാന്‍
കണ്ണടച്ചപ്പോഴാണ`
മുഖം നിവര്‍ത്തി
അവളെന്റെയുള്ളില്
വിടര്‍ന്നിരിക്കുന്നത് കണ്ടത്
ഇതെന്തതിശയമെന്ന്
വാ പിളര്‍തിയപ്പോഴാണ`
അതു ഞാന്‍ തന്നെയണെന്ന അറിവ്
അനുഭവമായി ഉള്ളില്‍ പൂത്തത്
ജമന്തിപ്പൂവിന്റെ മണം
ആതിതീവ്രമണുവോളം കിനിഞ്ഞിറങ്ങവേ
ഉള്ളിലങ്ങോളമിങ്ങോളം
രാസപ്രവര്‍ത്തനതിന്റെ വേലിയേറ്റം;
അതിരുകളെല്ലാം ഉരുകിയൊലിക്കുന്നു
നട്ടുച്ചയില്‍:
രാപ്പാടിയുടെ ഗീതം
നിശാഗന്ധിയുടെ തീഷ്ണസുഗന്ധം
മോഹങ്ങല്‍ മുളപൊട്ടിപ്പടര്‍ന്ന
ഇരുട്ടിന്റെ ചിതല്‍പ്പുറ്റുകള്
എങ്ങോ മറഞ്ഞൊഴിയുമ്പോള്
ഞനൊരു ജമന്തിപ്പൂവിന്റെ
നിറവുംമണവും മാത്രമല്ല
ഒരു മയില്‍പ്പീലി
ഒരു മഞ്ഞുതുള്ളി
പുല്ല`,
പുഞ്ചിരി
പൊട്ടിക്കരച്ചില്‍
പാറക്കല്ല്
പ്രപഞ്ചം മുഴുവന്‍
തീവണ്ടിയായിഒഴുകുകയാണ`
വര്‍ണപ്പമ്പരമായി
അലിഞ്ഞൊന്നാവുകയാണ`
15.5.07
മോഹം
മോഹം
അവളുടെ ഉടുപ്പിന`
ജമന്തിപ്പൂവിന്റെ നിറമായിരുന്നു
ദേഹത്തിന` അതിനോടു ചേര്‍ന്ന നിറം
അവളുടെ കണ്ണുകളില്‍
സന്ധികളില്‍
തീവ്രമായി ഞാന്‍ വായിച്ചതെന്ത്
മോഹിച്ചതെന്ത്
തിരിച്ചറിയാനായില്ല
പിന്നെഒരുള്‍ക്കുളിരോടെയറിഞ്ഞു
എന്റെ മോഹംഅവളുടെകുഞ്ഞായി
പിറക്കണമെന്നായിരുന്നു
അവളുടെ ഉടുപ്പിന`
ജമന്തിപ്പൂവിന്റെ നിറമായിരുന്നു
ദേഹത്തിന` അതിനോടു ചേര്‍ന്ന നിറം
അവളുടെ കണ്ണുകളില്‍
സന്ധികളില്‍
തീവ്രമായി ഞാന്‍ വായിച്ചതെന്ത്
മോഹിച്ചതെന്ത്
തിരിച്ചറിയാനായില്ല
പിന്നെഒരുള്‍ക്കുളിരോടെയറിഞ്ഞു
എന്റെ മോഹംഅവളുടെകുഞ്ഞായി
പിറക്കണമെന്നായിരുന്നു
14.5.07
ബണൂകള്
ബലൂണുകള്
രാവിലെവിടര്‍ന്ന കണ്ണുകളുമായി
സ്കൂളിലേക്കുപോയ
കുഞ്ഞിനു പകരം
വൈകിട്ട് തിരിച്ചെത്തിയ
നിറം മങ്ങിയ ബലൂണിന്റെ.
കവിളില്‍ തലോടിയപ്പോള്
പൊട്ടി മുറ്റത്തേക്ക്‌ചിതറിയത്
ഇതൊക്കെയാണ`
അക്കങ്ങല്‍ നുള്ളിയെടുത്ത്
തുളവീണ കണക്കുപുസ്തകം
നഴ്സറിടീച്ചര്‍ നാവില്‍ പുരട്ടിക്കൊടുത്ത
കൊഞ്ചിപ്പാട്ടുകളുടെ
വിരസമായ ആവര്‍ത്തനം
ചോദ്യങ്ങള്‍ മുളയ്ക്കാത്ത
അക്ഷരങ്ങള്
കിളികളേയും പൂക്കളേയും നഷ്ടപ്പെട്ട്
ജ്യാമിതീയ രൂപത്തിലായ മലയാളം
മഴവില്ലിനുപകരം
കണ്ണില്‍ പുരട്ടിയ മൂടല്‍ഞ്ഞ്
വര്‍ഷങ്ങല്‍ പഴക്കമുള്ള
ഇരുട്ടും പൊടിയും
പിന്നെ
മാഷിന്റെ കഥയില്ലായ്മയും
അച്ഛനോടുള്ള പിണക്കവും
രാവിലെവിടര്‍ന്ന കണ്ണുകളുമായി
സ്കൂളിലേക്കുപോയ
കുഞ്ഞിനു പകരം
വൈകിട്ട് തിരിച്ചെത്തിയ
നിറം മങ്ങിയ ബലൂണിന്റെ.
കവിളില്‍ തലോടിയപ്പോള്
പൊട്ടി മുറ്റത്തേക്ക്‌ചിതറിയത്
ഇതൊക്കെയാണ`
അക്കങ്ങല്‍ നുള്ളിയെടുത്ത്
തുളവീണ കണക്കുപുസ്തകം
നഴ്സറിടീച്ചര്‍ നാവില്‍ പുരട്ടിക്കൊടുത്ത
കൊഞ്ചിപ്പാട്ടുകളുടെ
വിരസമായ ആവര്‍ത്തനം
ചോദ്യങ്ങള്‍ മുളയ്ക്കാത്ത
അക്ഷരങ്ങള്
കിളികളേയും പൂക്കളേയും നഷ്ടപ്പെട്ട്
ജ്യാമിതീയ രൂപത്തിലായ മലയാളം
മഴവില്ലിനുപകരം
കണ്ണില്‍ പുരട്ടിയ മൂടല്‍ഞ്ഞ്
വര്‍ഷങ്ങല്‍ പഴക്കമുള്ള
ഇരുട്ടും പൊടിയും
പിന്നെ
മാഷിന്റെ കഥയില്ലായ്മയും
അച്ഛനോടുള്ള പിണക്കവും
8.5.07
unnikkavthakal
I am nothing
but a mirror
that reflects all
and creates nothing
but a mirror
that reflects all
and creates nothing
Subscribe to:
Posts (Atom)