28.12.09

ജീവിതം

നല്ല തൂവെള്ള
മേനിക്കടലാസായിരുന്നു

കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു

എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു

ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്‌
തുടങ്ങിയതും.

ഇടയ്ക്ക്‌
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച്‌ മെയ്‌ വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല

എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.

ഇനി
ഇതൊക്കെ മായ്ച്‌
പുതുക്കി വരയ്ക്കാനാകുമോ

2 comments:

ഡോ.പി.സുരേഷ് said...

ജീവിതം ഇങ്ങനെയൊക്കെയാണുമാഷേ.ഇടക്കൊക്കെ തുപ്പല്‍ കൂട്ടിമയക്കാനും തുപ്പിവെക്കാനും തോന്നും ഈ ജീവിതത്തില്‍.
പി.സുരേഷ്

. said...

chilathokke nannaayirikkunnu