14.5.07

ബണൂകള്

ബലൂണുകള്

‍രാവിലെവിടര്‍ന്ന കണ്ണുകളുമായി
സ്കൂളിലേക്കുപോയ
കുഞ്ഞിനു പകരം
വൈകിട്ട്‌ തിരിച്ചെത്തിയ
നിറം മങ്ങിയ ബലൂണിന്റെ.
കവിളില്‍ തലോടിയപ്പോള്
‍പൊട്ടി മുറ്റത്തേക്ക്‌ചിതറിയത്‌
ഇതൊക്കെയാണ`

അക്കങ്ങല്‍ നുള്ളിയെടുത്ത്‌
തുളവീണ കണക്കുപുസ്തകം

നഴ്സറിടീച്ചര്‍ നാവില്‍ പുരട്ടിക്കൊടുത്ത
കൊഞ്ചിപ്പാട്ടുകളുടെ
വിരസമായ ആവര്‍ത്തനം

ചോദ്യങ്ങള്‍ മുളയ്ക്കാത്ത
അക്ഷരങ്ങള്
‍കിളികളേയും പൂക്കളേയും നഷ്ടപ്പെട്ട്‌
ജ്യാമിതീയ രൂപത്തിലായ മലയാളം

മഴവില്ലിനുപകരം
കണ്ണില്‍ പുരട്ടിയ മൂടല്‍ഞ്ഞ്‌

വര്‍ഷങ്ങല്‍ പഴക്കമുള്ള
ഇരുട്ടും പൊടിയും

പിന്നെ
മാഷിന്റെ കഥയില്ലായ്മയും
അച്ഛനോടുള്ള പിണക്കവും

3 comments:

Rasheed Chalil said...

നല്ല വരികള്‍... തുടരൂ ഇനിയും.

സെറ്റിംഗുകള്‍ക്കായി ഇവിടെ നോക്കൂ

ഇവിടെയും

വല്യമ്മായി said...

കവിത കൊള്ളാം.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ

വേണു venu said...

അക്ഷര തെറ്റുകളെ ശ്രദ്ധിക്കുക.:)