24.10.10

ഞാന്‍ ആദം...












ഹവ്വ
ഒരു ഓര്‍മ്മയാണ്‌,
സുഖനിദ്രയിലെ
തേന്‍ തുളുമ്പുന്ന
ഒരു കിനാവു പോലെ.

കണ്ണാടിയില്‍
അവള്‍
നിറങ്ങളാവുമ്പോള്‍
മധുരമെന്ന്
അടയാളപ്പെടുത്തിയ
സ്ഥലനാമങ്ങള്‍
പറുദീസയെക്കുറിച്ചുള്ള
പുരാവൃത്തങ്ങളാകും

ഹവ്വ
ദാഹങ്ങളെ
തെളിനീരുകൊണ്ടും
മോഹങ്ങളെ
നറുതേന്‍ കൊണ്ടും
അരിശങ്ങളെ
എരിവാര്‍ന്നകന്താരികൊണ്ടും
നേരായി പൂരിപ്പിക്കുന്നവള്‍

വെളിച്ചത്തില്‍
മറിഞ്ഞു മറിഞ്ഞു പോകുന്ന
താളുകളിലൊന്നും
ഹവ്വയില്ല
ഇരുട്ടുകൊളുത്തി
സ്വപ്നത്തിന്റെ ഭാഷയിലേക്ക്‌
ഉടുപ്പഴിക്കുമ്പോള്‍
അവ്വള്‍ വരും,
എന്നും.

3 comments:

Aardran said...

വള്ളുവനാട്ടിലൂടെ ഒഴുകുമ്പോള്‍
ഹവ്വയെ ഓര്‍മ്മവരും,
തിരൂര്‍പ്പുഴയുടെ
പച്ചനിറത്തില്‍
പറുദീസ കാണാം

പറുദീസയെക്കുറിച്ചുള്ള പുരാവൃത്തങ്ങളില്‍നിന്ന്
ഞങ്ങള്‍ കണ്ടെടുത്ത
സ്ഥലനാമങ്ങളാണ്‌
തിരൂര്‍ ,കുറ്റിപ്പുറം, വളാഞ്ചേരി, തിരുനാവായ
എന്നിവയൊക്കെ.

lekshmi. lachu said...

aashmasakal

Unknown said...

nalla anubhavam....