മധുരവും മിനുസവും
കുറവാണെന്ന്
കവിത വായിച്ചവരൊക്കെ
മനസ്സു കോട്ടുന്നു.
കവിതയില്‍
വാക്കുകള്‍ വരേണ്ടത്
ഹൃദയത്തില്‍ നിന്നാണത്രെ.
പാടത്തും പറമ്പത്തും നടന്ന്,
വരമ്പത്തും ഇടവഴിയിലും തിരഞ്ഞ്
വാക്കുകള്‍ നിറച്ചിരുന്നു, ഹൃദയത്തില്‍.
സ്കൂളില്‍ച്ചെന്നപ്പോള്‍
ടീച്ചറതൊക്കെയും
തിരിച്ചുകിട്ടാത്തവണ്ണം
തൂത്തെറിഞ്ഞു കളഞ്ഞു
പൊന്താത്ത കുറെ വാക്കുകള്‍
തുമ്പിക്കാലില്‍ ചേര്‍ത്തുംതന്നു
ആരും കാണാതെ കരയാനും
മനസ്സറിഞ്ഞ് ചീത്ത പറയാനുമല്ലാതെ
ഇനിയൊന്നും ഹൃദയത്തിലില്ല
പിന്നെ,
തലച്ചോറുകൊണ്ടെങ്കില്‍ തലച്ചോറുകൊണ്ട്,
എഴുതാതിരിക്കാന്‍ എനിക്കാവില്ല.
കുറവാണെന്ന്
കവിത വായിച്ചവരൊക്കെ
മനസ്സു കോട്ടുന്നു.
കവിതയില്‍
വാക്കുകള്‍ വരേണ്ടത്
ഹൃദയത്തില്‍ നിന്നാണത്രെ.
പാടത്തും പറമ്പത്തും നടന്ന്,
വരമ്പത്തും ഇടവഴിയിലും തിരഞ്ഞ്
വാക്കുകള്‍ നിറച്ചിരുന്നു, ഹൃദയത്തില്‍.
സ്കൂളില്‍ച്ചെന്നപ്പോള്‍
ടീച്ചറതൊക്കെയും
തിരിച്ചുകിട്ടാത്തവണ്ണം
തൂത്തെറിഞ്ഞു കളഞ്ഞു
പൊന്താത്ത കുറെ വാക്കുകള്‍
തുമ്പിക്കാലില്‍ ചേര്‍ത്തുംതന്നു
ആരും കാണാതെ കരയാനും
മനസ്സറിഞ്ഞ് ചീത്ത പറയാനുമല്ലാതെ
ഇനിയൊന്നും ഹൃദയത്തിലില്ല
പിന്നെ,
തലച്ചോറുകൊണ്ടെങ്കില്‍ തലച്ചോറുകൊണ്ട്,
എഴുതാതിരിക്കാന്‍ എനിക്കാവില്ല.
6 comments:
ezhuthathirikyan enikyum
aavunnilla.... kavithapookkunnathu thalachorilayalum iniyum nee ezhuthanam
Writers ബ്ലോക്ക് ഇങ്ങനെയും വരാം
writers block alla...kootuthal vevanulla neeralaanithu..
oothikkachiyaale ponnu parisudhamaavoo
പ്രിയ സുരേഷ്,
താങ്കളെന്നെ ഒരു കവിയാക്കിയെ അടങ്ങു എന്നാണോ ?
താങ്കളില്‍ ഒരു കവിയുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. കവിത ഞാന്‍ കരുതുന്ന പോലെയേ ആകാവൂ എന്ന ദുശ്ശാഠ്യവും ഇല്ല. ഹൃദയത്തില്‍ നിന്നും മസ്തിഷ്കത്തില്‍ നിന്നും കവിതയ്ക്ക് സാധ്യതകളുണ്ട്. ചിലപ്പോള്‍ കവിത പൂപോലെ മൃദുവാകും ഇളനീര് പോലെ പരിശുദ്ധമാകും, മറ്റുചിലപ്പോള്‍ മെരുങ്ങാത്ത നയാഗ്രയാകും, പൊട്ടിത്തെറിക്കുന്ന കൃഷ്ണമണിയാകും, ചിലപ്പോള്‍ കാറ്റാകും കടലാകും ...ചിലപ്പോള്‍ ഒരു വിധവയെപ്പോലെ തേങ്ങും മറ്റുചിലപ്പോള്‍ കാമുകിയെപ്പോലെ ചുംബിക്കും... ഒരു രോഗിയെപ്പോലെ ഹതാശയാകും..... കവിതയുടെ ജൈവികത കവിയുടെ ദര്‍ശനവുമായും ജീവിതാനുഭവങ്ങളുമായും ബന്ധപ്പെട്ടുതന്നെയാണിരിക്കുന്നത്. ഒരു കവിയും മറ്റൊരാളെപ്പോലെയുമല്ല.നമ്മുടെ കവികളുടെ ഒരു പ്രശ്നം എല്ലാവരും ഒരു പോലെയെഴുതുന്നു എന്നതാണ്....ഞാന്‍ പരാജയപ്പെട്ട ഒരു കവിയാണ്! നീ വിജയിക്കേണ്ടുന്ന ഒരു കവിയാണ്.കവിയാവുക എന്ന സാഹസികമായ ധര്‍മ്മം നിര്‍വ്വഹിക്കാനുള്ള കരുത്തും കാത്തിരിപ്പും താങ്കള്ക്കുണ്ടാകേണ്ടതുണ്ട്.അടയിരുന്ന് വിരിയിച്ചതിന്റെ ചൂട് ഓരോ കവിതയ്ക്കുമുണ്ടാവട്ടെ....
സ്വന്തം സുരേഷ്.
ഹൃദയത്തിൽ നിന്നെഴുതാൻ ഇനിയും കരുത്തുണ്ടാവട്ടെ..ആശംസകൾ
Post a Comment