21.5.07

അതു ഞാന്‍ തന്നെയാണ`

ജമന്തിപ്പോവിന്റെ നിറമുള്ള
ഇളം സുന്ദരിയെ
അമര്‍ത്തിച്ചുംബിക്കാന്‍
കണ്ണടച്ചപ്പോഴാണ`
മുഖം നിവര്‍ത്തി
അവളെന്റെയുള്ളില്
‍വിടര്‍ന്നിരിക്കുന്നത്‌ കണ്ടത്‌

ഇതെന്തതിശയമെന്ന്
വാ പിളര്‍തിയപ്പോഴാണ`
അതു ഞാന്‍ തന്നെയണെന്ന അറിവ്‌
അനുഭവമായി ഉള്ളില്‍ പൂത്തത്‌

ജമന്തിപ്പൂവിന്റെ മണം
ആതിതീവ്രമണുവോളം കിനിഞ്ഞിറങ്ങവേ
ഉള്ളിലങ്ങോളമിങ്ങോളം
രാസപ്രവര്‍ത്തനതിന്റെ വേലിയേറ്റം;
അതിരുകളെല്ലാം ഉരുകിയൊലിക്കുന്നു
നട്ടുച്ചയില്‍:
രാപ്പാടിയുടെ ഗീതം
നിശാഗന്ധിയുടെ തീഷ്ണസുഗന്ധം

മോഹങ്ങല്‍ മുളപൊട്ടിപ്പടര്‍ന്ന
ഇരുട്ടിന്റെ ചിതല്‍പ്പുറ്റുകള്
‍എങ്ങോ മറഞ്ഞൊഴിയുമ്പോള്
‍ഞനൊരു ജമന്തിപ്പൂവിന്റെ
നിറവുംമണവും മാത്രമല്ല

ഒരു മയില്‍പ്പീലി
ഒരു മഞ്ഞുതുള്ളി
പുല്ല`,
പുഞ്ചിരി
പൊട്ടിക്കരച്ചില്‍
പാറക്കല്ല്
പ്രപഞ്ചം മുഴുവന്‍
തീവണ്ടിയായിഒഴുകുകയാണ`
വര്‍ണപ്പമ്പരമായി
അലിഞ്ഞൊന്നാവുകയാണ`

2 comments:

വല്യമ്മായി said...

ണ് എന്നു ലഭിക്കുവാന്‍ N~ എന്ന് ടൈപ്പ് ചെയ്താല്‍ മതി.

കുടുംബംകലക്കി said...

അടിപൊളി കമന്റ്!!!
:)