മോഹം
അവളുടെ ഉടുപ്പിന`
ജമന്തിപ്പൂവിന്റെ നിറമായിരുന്നു
ദേഹത്തിന` അതിനോടു ചേര്‍ന്ന നിറം
അവളുടെ കണ്ണുകളില്‍
സന്ധികളില്‍
തീവ്രമായി ഞാന്‍ വായിച്ചതെന്ത്
മോഹിച്ചതെന്ത്
തിരിച്ചറിയാനായില്ല
പിന്നെഒരുള്ക്കുളിരോടെയറിഞ്ഞു
എന്റെ മോഹംഅവളുടെകുഞ്ഞായി
പിറക്കണമെന്നായിരുന്നു
3 comments:
ഉണ്ണിയുടെ കവിതയാണോ അതോ ഉണ്ണികള്‍ക്ക് വേണ്ടിയുള്ള കവിതയാണോ?
അതിമോഹമാണു മോനേ....
ഉണ്ടപ്പക്രുക്കവിതകള്
ഉണ്ണിക്കവിതയ്ക്ക്
ഇങ്ങനെ
ചില മാനങ്ങളുണ്ടെന്നോര്ത്തില്ല
ഉണ്ണിയുടെ കവിതയുമല്ല
ഉണ്ണികള്ക്കുള്ള
കവിതയുമല്ല
ഉണ്ണിയായ കവിതകളാണ`
അപ്പൊഴുമുണ്ടു പ്രശ്നം
ഉണ്ണി വളരില്ലേ?
ശരിക്കും വേണ്ടിയിരുന്നത്
ഉണ്ടപ്പക്രുക്കവിതകള്
എന്നായിരുന്നു
Post a Comment