27.3.09

പേടി

ഞങ്ങളുടെ നാട്ടില്‍
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.

പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്‌
മുസ്ലിം ഇറങ്ങിവരുന്നത്‌.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്‌
ഹിന്ദു ഇറങ്ങിവരുന്നത്‌.

പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്‌
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്‌.
പാമ്പിനു കാവ്‌,
സൂക്കേടിനു പള്ളി എന്നാണു കണക്ക്‌.

ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്‌.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ


ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്‌.

നിലാവിനു കട്ടികുറഞ്ഞ്‌
പതുക്കെ
പരക്കുന്ന ഇരുട്ട്‌
എന്തിനാണാവോ?

12 comments:

അരങ്ങ്‌ said...

നിലാവിനു കട്ടികുറഞ്ഞ്‌
പതുക്കെ
പരക്കുന്ന ഇരുട്ട്‌
എന്തിനാണാവോ?

Hello, good poem. Conveys a powerful message. Written in simple but deep language. And this wailing darkness is to hide the killers ....

the man to walk with said...

ശരിയാണ് പേടിയാണ് വളരുന്നത്

പാറുക്കുട്ടി said...

നല്ല ആശയം!

നജൂസ്‌ said...

പേടിയാവുന്നുണ്ട്‌. പേടിയെ കുറിച്ച്‌ പേടിപ്പിക്കലല്ലിത്‌. എത്ര എഴുതിയിട്ടും മഷിപരക്കാത്ത കടലാസിലേക്കുള്ള നോട്ടമാണ്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല ആശയം.
ഇപ്പോള്‍ ആഘോഷങ്ങള്‍ക്ക് പൊട്ടിത്തെറികളും, റോഡു വക്കില്‍ മനുഷ്യക്കുരുതികളും ഉണ്ട്. പേടി. പേടിപ്പിച്ച് വിശ്വസിപ്പിക്കല്‍. പേടിപ്പിച്ച് വോട്ടു നേടല്‍. പേടിപ്പിച്ച് അംഗീകരിപ്പിക്കല്‍. ഇതു മാത്രമാണിന്ന് എവിടെയും കാണുന്നത്.

konthuparambu said...

mikavuttathu...nalla thelimayulla bhasha...pediyil panku pattunnu njanum.

Mr. X said...

നല്ല കവിത, സുഹൃത്തെ. ഇന്നത്തെ വേദനാജനകമായ സ്ഥിതിവിശേഷം ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. അഭിനന്ദനം.

ramanika said...

well said
we are Indians and nothing else
hats off to you

Aardran said...

എല്ലാവർക്കും നന്ദി.

Isheeka said...

mashe
pathukke parakkunna iruttilund aa krouryathinte anubhavam. ishtayi.

സൈജു ചാവര്‍കോട് said...

ARDRAN,
YOUR POEMS ARE GOOD
SAIJU CHAVARCODU

sreekumar m s said...

പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്‌
മുസ്ലിം ഇറങ്ങിവരുന്നത്‌.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്‌
ഹിന്ദു ഇറങ്ങിവരുന്നത്‌...
kalakki..