കരയാന്‍ തുടങ്ങുമ്പോള്‍
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ
ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ് നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും
കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.
എന്തിന്
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്
നീയൊരു ആയിരമിതള്‍പ്പൂവായത്.
തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്
3 comments:
"കളഞ്ഞുപോയ
ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട
പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ"
ശരിയായിരിക്കാം.... ഇതിന് മുമ്പ് നിങ്ങളെവിടെയോ വച്ച്ഒരു പക്ഷേ കണ്ടുമുട്ടിയിരിക്കാം....
പേരുപോലെത്തന്നെ വരികളും...! നന്നായിട്ടുണ്ട്. ആശംസകള്‍.
കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.
.................fine
Post a Comment