ആടുക്കള മുഴുവന്‍
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്
വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്
കെണിയിലെത്തിച്ചത്
ഉമ്മയാണ്
തേങ്ങാപ്പൂള് ചുട്ട് കെണിവെച്ച്
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്
ഉമ്മ വീറ്റോ ചെയ്തു.
എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത് രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്
കണ്ടെത്തിയത്.
വിസ്തരിച്ച് പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്
നിറയെ ചിരിച്ചിട്ടുണ്ടാകണം
7 comments:
നല്ല ജന്തു സ്നേഹമുള്ള ഉമ്മ. അല്ലെങ്കില്‍ തന്നെ ഒരു ജന്തുവിനെ പൊറ്റുന്നുണ്ടല്ലോ
തൊടിയിലെ മാവിനും പ്ലാവിനും പേരിട്ട് അവരൊട് വര്‍ത്താനം പറയാറുള്ള ഒരു അമ്മയുണ്ടായിരുന്നില്ലേ പത്മരാജന്റെ ഏതോ സിനിമയില്‍..
എലികള്‍ നശിച്ചാല്‍ വേറൊരു വിഷ ജന്തുവിണ്റ്റെ ശല്യം കൂടും. അത് ഉമ്മാക്കറിയാം.. കാരുണ്യം എലികളോടെന്നല്ല എല്ലാ ജീവികളോടും പുലര്‍ത്തുന്ന ഈ ഉമ്മമാരുടെ സ്നേഹം.. അത് ആ എലികള്‍ മനസ്സിലാക്കട്ടെ
കോലായ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉണ്ട്.
http://kolaya.blogspot.com/
കൊല്ലൽ ഒരു സാമൂഹികപ്രക്രിയയാവുമ്പോഴും ഉമ്മ ഉപബോധത്തിലെങ്കിലും നിറഞ്ഞിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുവാനേ കഴിയൂ.
അമ്മേ അമ്മയ്ക്കൊരുമ്മ.
VENDAYIRUNNU UMME ,
UMMA ELIPPANIYEPPATTI KETTITILLE AAVO...
Post a Comment